‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടുന്നതെന്തിന്, A.M.M.Aയ്ക്ക് വീഴ്ച പറ്റി’: പൃഥ്വിരാജ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാന്‍ എനിക്ക് കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടലൊന്നുമില്ലെന്നും താരം പറഞ്ഞു.

ALSO READ: ‘പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലും’; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഫോണിൽ വിളിച്ച് ഭീഷണി

അദ്ദേഹത്തിന്റെ വാക്കുകള്‍:

റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ താന്‍ എന്തിന് ഞെട്ടണം. അമ്മ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരോപണ വിധേയരുടെ പേര് പുറത്ത് വിടണം എന്നാണ് തന്റെ അഭിപ്രായം ‘ഞാന്‍ ഇതില്‍ ഇല്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തം. പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് അവകാശപ്പെടാന്‍ തനിക്ക് കഴില്ല. അമ്മ സംഘടനയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്.സ്ഥാനത്ത് നിന്ന് മാറി നിന്ന് തന്നെ അന്വേഷണം നേരിടണം.അത് തന്നെയാണ് ശരി.ഇങ്ങനെ ഒരു തിരുത്തല്‍ ശരിയായ ദിശയിലേക്കുള്ള വഴിമാറ്റിവിടല്‍ ആദ്യമുണ്ടായത് മലയാള സിനിമയിലെന്ന് ഇന്ത്യന്‍ സിനിമാ ചരിത്രം രേഖപ്പെടുത്തും. ആരോപണങ്ങള്‍ നേരിട്ടവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണം. ഇനി ആരോപണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായാല്‍ അത്തരം ആരോപണങ്ങള്‍ നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകണം. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ല. ഇങ്ങനെയൊരു പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ കൊണ്ടു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. എല്ലാ സംഘടനാ തലപ്പത്തും സ്ത്രീകൾ വരണം.
ഞാന്‍ അനുഭവിക്കാത്തത് ഇല്ലായെന്ന് പറയാന്‍ കഴിയില്ല. പവര്‍ ഗ്രൂപ്പ് ഇല്ലായെന്ന് പറയാന്‍ കഴിയില്ല. അവരാല്‍ ബാധിക്കപ്പെട്ടവരുണ്ടെങ്കില്‍ അവരുടെ വേദന കേള്‍ക്കണം. അത്തരം ഒരു ബോഡി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകണം. അത്തരം അനുഭവം എനിക്കില്ലായെന്നത് കൊണ്ട് അങ്ങനെയൊരു ഗ്രൂപ്പില്ലായെന്ന് പറയാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News