‘റിയൽ നജീബും സിനിമയിലെ നജീബും കണ്ടുമുട്ടിയപ്പോൾ’, പൃഥ്വിരാജ് അദ്ദേഹത്തോട് ചോദിച്ച ആ രണ്ട് ചോദ്യങ്ങൾ

സിനിമയിലെ നജീബും യഥാർത്ഥ നജീബും തമ്മിൽ കണ്ടുമുട്ടിയപ്പോൾ അവർ സംസാരിച്ച കാര്യങ്ങളെ കുറിച്ച് വ്യക്തമാകുകയാണ് നടൻ പൃഥ്വിരാജ്. സിനിമയുടെ ലാസ്റ്റ് ഷോട്ട് എടുത്തതിന് ശേഷമാണ് താൻ യഥാർത്ഥ നജീബിനെ ആദ്യമായി കണ്ടതെന്നും, ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ അണിയറപ്രവർത്തകർ ഉടനെ പുറത്തുവിടുമെന്നും പൃഥ്വിരാജ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വ്യക്തമാക്കി.

പൃഥ്വിരാജ് പറഞ്ഞത്

ALSO READ: തമിഴ്‌നാട് മൊത്തം വിജയ്‌ക്കൊപ്പം? പാർട്ടിയിൽ ചേർന്നവരുടെ കണക്കുകൾ പുറത്ത്: നടൻ നാസറിന്റെ മകനും തമിഴക വെട്രി കഴകത്തിൽ

ആടുജീവിതത്തിന്റെ ഏറ്റവും ലാസ്റ്റ് ഷോട്ട് എടുത്ത്, ഫിലിം പാക്കപ്പ് എന്ന് പറഞ്ഞതിനുശേഷമാണ് റിയൽ നജീബും റീൽ നജീബും ആദ്യമായി സംസാരിക്കുന്നത്. ആ സംസാരം ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് ഉടനെ റിലീസ് ചെയ്യുന്നുണ്ട്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യങ്ങൾ നിങ്ങൾ കാണാത്ത കാര്യങ്ങൾ ഞങ്ങൾ പേഴ്സണൽ സംസാരിക്കുമല്ലോ അതിലെ ഒരു കാര്യമാണ്.

ALSO READ: ബോക്സോഫീസിൽ പൊട്ടിത്തകർന്ന് ദിലീപ്, ജനപ്രിയ നായകൻ എന്ന പേര് മാത്രം മിച്ചം: ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ? എന്ന് നിരൂപകർ

ഞാൻ നജീബിക്കയെ കണ്ടപ്പോൾ ചോദിച്ച ഒന്ന് രണ്ട് ചോദ്യങ്ങളുണ്ട്. ആ സമയത്ത് ഞാൻ ഇങ്ങനെ ആയിരുന്നു ചെയ്തത് ശരിക്കും അതായിരുന്നോ എന്ന് ചോദിച്ചു. അങ്ങനെയാണ് അത് കറക്റ്റ് എന്നാണ് എന്നോട് പറഞ്ഞത്. എനിക്ക് നല്ല സന്തോഷം തോന്നിയ കാര്യമാണ്. അത് എന്റെ ക്രെഡിറ്റ് അല്ല. ബ്ലെസി ചേട്ടൻ ഇമാജിൻ ചെയ്തതും നജീബും എന്ന വ്യക്തി ആ സമയത്ത് അനുഭവിച്ച യാതനകളും സിമിലർ ആയത് ഫിലിം മേക്കറുടെ ക്രെഡിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News