പൃഥ്വിരാജും സുപ്രിയ മേനോനും മകളുടെ സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷിക ദിനത്തിൽ ഇരുവരും പങ്കെടുക്കുന്ന വീഡിയോ ആണ് വൈറലായത്.
മലയാള സിനിമ ആരാധകരാക്കിടയിൽ ഈ വീഡിയോ വൈറലാണ്. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേരാണ് വാർഷികത്തിനു കുടുംബസമേതം എത്തിയത് . സെയ്ഫ് അലിഖാനും കരീന കപൂറിനും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. ഇവിടെയാണ് പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും ഇപ്പോൾ പഠിക്കുന്നത് . നാലാം ക്ലാസ് വിദ്യാർത്ഥിനി അലംകൃത.
also read: പൃഥ്വിരാജ് എന്ന സംവിധായകൻ മനുഷ്യന്‍ ഒന്നും അല്ല, റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍
മുംബൈയിലെ പ്രമുഖ സ്‌കൂൾ ആണ് ഇത്. സെലിബ്രിറ്റി സ്റ്റാർ കിഡ്സിൽ ഭൂരിഭാഗം പേരും ഈ സ്‌കൂളിൽ ആണ് പഠിക്കുന്നത്. കൂടാതെ സ്കൂളിന് അംബാനി കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഇൻ്റർനാഷണൽ സ്‌കൂളായി അംഗീകരിക്കപ്പെട്ട ഈ സ്‌കൂൾ ആഗോളതലത്തിൽ മികച്ച ഐബി സ്‌കൂളുകളിലൊന്നാണ്. ഐശ്വര്യ റായിയുടെ മകൾ ആരാധ്യ പഠിക്കുന്നതും ഇതേ സ്‌കൂളിൽ ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here