പൃഥ്വിരാജിന് ഇത്ര ആസ്തിയോ? അമ്പരന്ന് ആരാധകർ

കേരളത്തിലെ സമ്പന്നനായ നടന്മാരുടെ പട്ടികയിൽ പൃഥ്വിരാജ് മുൻപന്തിയിലാണ്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും വിജയമുദ്ര പതിപ്പിച്ച ആളാണ് പൃഥ്വിരാജ്. അഭിനയത്തിൽ മാത്രമല്ല സംവിധാനം, നിർമാണം, വിതരണം എന്നിവയിലും സാന്നിധ്യമറിയിച്ച താരത്തിന്റെ ആകെ ആസ്തി 54 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

ആഡംബര വാഹനങ്ങളും കേരളത്തിലും മുംബൈയിലും വീടുകളും ഫ്ലാറ്റുകളും… അങ്ങനങ്ങനെ പൃഥ്വിരാജിന്റെ ആസ്തി നീളുന്നു.

ALSO READ: ആശിർവാദ് സിനിമാസിന്റെ അക്കൗണ്ട് ബുക്കിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയത് ഈ നടൻ

നന്ദനത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന താരത്തിന് ഇപ്പോൾ 4 മുതൽ 10 കോടി വരെയാണ് ഒരു ചിത്രത്തിന്റെ പ്രതിഫലം. അതുപോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ ആണ്.

2018ലാണ് ഭാര്യ സുപ്രിയ മേനോനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന നിർമാണകമ്പനി ആരംഭിക്കുന്നത്. പത്തിലേറെ സിനിമകളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ളത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശവും താരത്തിനാണ്. കുടുംബസമേതം കൊച്ചിയിൽ താമസിക്കുന്ന പൃഥ്വിയ്ക്ക് മുംബൈ ബാന്ദ്രയിൽ 17 കോടി രൂപയുടെ ഫ്ലാറ്റ് ഉണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ പൃഥ്വിരാജിന്റെ ലംബോർഗിനി ഉറുസ് എന്ന വാഹനത്തിന് കാർ ദേഖോ റിപ്പോർട്ട് അനുസരിച്ച് 4.18-4.22 കോടി രൂപയ്‌ക്കിടയിൽ വില, ‘0001’ നമ്പർ പ്ലേറ്റുള്ള ഒരു മെഴ്‌സിഡസ്-എഎംജി G 63ന് കാർ ദേഖോ പ്രകാരം 2.45-3.30 കോടി രൂപയ്‌ക്കിടയിലാണ് വില വരും, റേഞ്ച് റോവർ വോഗിന 2.45 കോടി രൂപയും, ലാൻഡ് റോവർ ഡിഫൻഡർ 110നു 93.55 ലക്ഷം മുതൽ 2.30 കോടി രൂപയുമാണ് വില കൂടാതെ  കാർവാലെ റിപ്പോർട്ട് അനുസരിച്ച് പൃഥ്വിയുടെ പോർഷെ കയെൻന് 1.63-1.96 കോടി രൂപയ്‌ക്കിടയിലാണ് വില.  അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ആഢംബര വാഹനങ്ങളുടെ വലിയൊരു ശേഖരം.

നിരവധി പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന പൃഥ്വിരാജിന് പല ബ്രാൻഡുകളുടെ വൻ തുകയും ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ചിത്രം സലാറിൽ പ്രഭാസിനൊപ്പം സുപ്രധാന വേഷത്തിലും പൃഥ്വി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News