വയനാടിനെ നെഞ്ചോടുചേര്‍ത്ത് പൃഥിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

prithviraj sukumaran

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ നെഞ്ചോടുചേര്‍ത്ത് നടന്‍ പൃഥിരാജ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി. ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാടിനെ ലോകം മുഴുവന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്. സിനിമാ മേഖലയില്‍ നിന്നും മാത്രം നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തിയത്.

ALSO READ:മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

തെന്നിന്ത്യന്‍ താരം ധനുഷും കഴിഞ്ഞ ദിവസം വയനാടിന് സഹായധനം കൈമാറിയിരുന്നു. 25 ലക്ഷം രൂപയാണ് ധനുഷ് നല്‍കിയത്. ധനുഷ് സംഭാവന നല്‍കിയ വിവരം ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ സുബ്രഹ്‌മണ്യം ശിവയാണ് തന്റെ എക്സിലൂടെ അറിയിച്ചത്. നമ്മളുടെ പ്രിയപ്പെട്ട് ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു എന്ന്് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ALSO READ:വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News