വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

കീ ഹോള്‍ സര്‍ജറി ക‍ഴിഞ്ഞ് വിശ്രമിക്കുന്ന നടന്‍ പൃഥ്വിരാജ് അപകടം നടന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്ത്. വേദനയില്‍ നിന്ന് പോരാടി എത്രയും വേഗം താന്‍ തിരികെ വരുമെന്ന് അദ്ദേഹം പറഞ്ഞു.

“ഹലോ!
അതെ, വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു.
ഭാഗ്യവശാൽ, എനിക്ക് കീ ഹോള്‍ സര്‍ജറി ചെയ്ത വിദഗ്ധരുടെ കൈകളിലാണ് ഞാന്‍. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. രണ്ട് മാസത്തോളം വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാന്‍ പരമാവധി ശ്രമിക്കും, പൂർണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം പ്രവർത്തനത്തിലേക്ക് തിരികെ വരാനും വേദനയിൽ നിന്ന് ഞാന്‍ പോരാടുമെന്ന് വാക്ക് തരുന്നു. എന്നെ തിരക്കിയ, സ്നേഹം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി”- പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ALSO READ: നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News