വിജയത്തിന്റെ കെട്ടിപിടുത്തം; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വിരാജ്; വീഡിയോ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞദിവസമായിരുന്നു ആടുജീവിതം തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ദിവസത്തെ വിജയത്തിന് പിന്നാലെ പൃഥ്വിയും ബ്ലെസിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

also read:ഇഡിയെ ഉപയോഗിച്ച് എഎപിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും തെരഞ്ഞെടുപ്പ് നീക്കം അറിയാൻ ബി ജെ പി ശ്രമം

ആടുജീവിതത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പൃഥ്വിരാജ് ബ്ലെസിയെ കെട്ടിപിടിക്കുന്നുണ്ട്. അതേസമയം സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.ഈ വീഡിയോയ്ക്ക് താഴെ ആരാധകർ നിരവധി രസകരമായ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

also read: സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News