പ്രാർത്ഥനകൾക്ക് നന്ദി, പൃഥ്വി ആരോഗ്യം വീണ്ടെടുത്തു: പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് സുപ്രിയ

നടൻ പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന വാർത്തയുമായി പൃഥ്വിരാജിന്റെ ഭാര്യയും പ്രമുഖ സിനിമാ നിര്‍മാതാവുമായ സുപ്രിയ. തന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് സുപ്രിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവർ വ്യക്തമാക്കിയത്.

ALSO READ: “സോറി” എന്ന് റിപ്ലെ തന്നു; മോഹന്‍ലാലിന് മെസ്സേജ് അയച്ച അനുഭവം തുറന്നുപറഞ്ഞ് ബാലാജി ശര്‍മ

‘ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സ്‍നേഹം നിറഞ്ഞ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതും എനിക്ക് പ്രചോദനമാകുന്നതുമാണ്. കുടുംബത്തോടൊപ്പമായിരുന്നു ഞാൻ ജന്മദിനത്തില്‍ ഉണ്ടായിരുന്നത്. പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം ഞാൻ പ്രതീക്ഷിക്കുന്നു. പൃഥ്വി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി’, സുപ്രിയ ൻസ്റ്റാഗ്രാമിൽ കുറിച്ചു.

ALSO READ: ലിഫ്റ്റില്‍ കുടുങ്ങിയത് മൂന്ന് ദിവസം; യുവതിക്ക് ദാരുണാന്ത്യം

അതേസമയം, വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇടുക്കിയില്‍ വെച്ചാണ് പൃഥ്വിരാജിന് പരുക്കേല്‍ക്കുന്നത്. കാലിനായിരുന്നു പരുക്ക്. ചിത്രീകരണം കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News