വിരാട് കോഹ്ലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍; പൃഥ്വീരാജ്

മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും. ഗില്ലിന്റെ ഇന്നിംഗ്‌സിനെ വാനോളം പുകഴ്ത്തി നടന്‍ പൃഥ്വിരാജ്. ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

സീസണിലെ മൂന്നാം സെഞ്ച്വറിയാണ് താരം മുംബൈക്കെതിരെ കുറിച്ചത്. കഴിഞ്ഞ നാല് ഇന്നിങ്സില്‍ മൂന്നിലും സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചു എന്നതും ശ്രദ്ധേയം. 60 പന്തില്‍ പത്ത് സിക്സും ഏഴ് ഫോറും സഹിതം 129 റണ്‍സാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗില്‍ അടിച്ചുകൂട്ടിയത്.

16 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമായി ഗില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തി. 60.78 ആവറേജില്‍ താരം അടിച്ചെടുത്തത് 851 റണ്‍സ്. ഒരു മത്സരം കൂടി നില്‍ക്കെ ഈ റണ്‍സ് ഇനിയും വര്‍ധിച്ചേക്കാം. 156.43 ആണ് സ്ട്രൈക്ക് റേറ്റ്. സീസണിലെ ഓറഞ്ച് ക്യാപ് ഗില്ലിനു തന്നെയെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News