കേന്ദ്ര സർക്കാർ അംഗീകാരത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

കേന്ദ്ര സർക്കാർ അംഗീകാരത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ തേടിയെത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേന്ദ്ര സർക്കാർ അംഗീകാരത്തിന് നന്ദി പറഞ്ഞത്. thank you …. Ministry of Finance, Government of India! എന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് കുറിച്ചത്.

2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News