“പലരും അസാധ്യമെന്ന് മുദ്രകുത്തിയ സ്വപ്നമാണ് ‘ആടുജീവിതം’; ബ്ലസ്സി എന്ന സംവിധായകന്റെ ജീവിതത്തിലെ 16 വർഷത്തിന് ലഭിച്ച അംഗീകാരമാണിത്”: പൃഥ്വിരാജ്

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം. ജനപ്രിയ ചിത്രവും, മേക്കപ്പ് ആർട്ടിസ്റ്റും മുതൽ മികച്ച നടനും, തിരക്കഥാകൃത്തും വരെ ആടുജീവിതം കൈക്കലാക്കി. ചിത്രത്തിന് വേണ്ടി ഓരോ ടെക്‌നീഷ്യനും അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും അവരുടെ കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണ് ചിത്രത്തിന് കിട്ടിയ പുരസ്‌കാരങ്ങൾ എന്ന് അവാർഡ് ലഭിച്ച ശേഷം നടൻ പൃഥ്വിരാജ് സുകുമാരൻ പ്രതികരിച്ചു.

Also Read: പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും നടിമാർ, ബ്ലസി സംവിധായകൻ; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം

സിനിമ കടന്നുപോയ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊരു കൂട്ടായ്മയുടെ ഫലമാണ്. ചിത്രത്തിന് കിട്ടുന്ന ഓരോ അംഗീകാരവും ഓരോ ടെക്‌നീഷ്യനും ഉള്ള അംഗീകാരമാണ്. സംവിധായകന് കിട്ടിയ അംഗീകാരത്തിലാണ് ഏറ്റവുമധികം സന്തോഷം.

ചിത്രം തീയറ്ററിൽ എത്തിയപ്പോൾ ജനങ്ങൾ നൽകിയ അംഗീകാരമാണ് ഏറ്റവും വലുത്. എല്ലാ സിനിമകളുടെ പിന്നിലും വലിയ പരിശ്രമങ്ങൾ ഉണ്ട്. ആടുജീവിതത്തെ സംബന്ധിച്ച് അത് സാധാരണയെക്കാളും വലുതാണ്. 2008 – 2009 കാലഘട്ടത്തിൽ പലരും അസാധ്യമെന്ന് മുദ്രകുത്തിയ ഒരു സ്വപ്നമാണ്. 16 വർഷത്തോളം സമയമെടുത്ത് സാക്ഷാത്കരിച്ച സ്വപ്നമാണ് ആടുജീവിതം. ബ്ലസ്സിക്കാണ് അതിലെ ഏറ്റവുമധികം അംഗീകാരം ലഭിക്കേണ്ടത്. അതിനു വേണ്ടി അദ്ദേഹം എടുത്ത ദൃഢനിശ്ചയമാണ് ഇന്ന് ഇത്രയധികം ആളുകൾക്ക് അംഗീകാരത്തിന് കാരണമായത്. ബ്ലസിയുടെ ജീവിതത്തിലെ 16 വർഷത്തിന് ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

News Summary- Kerala state film awards announcement by Minister Saji Cheriyan best film Kaathal, Best Actor Prithviraj, Best Actress Urvashi Beena R Chandran

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News