സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥി, നാളെ തന്നെ ഇത് ശരിയാക്കാം

ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം റിലീസ് ആയ ‘ആടുജീവിതം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥിയുടെ അഭിനയത്തിനു ഏറെ പ്രശംസയാണ് ലഭിക്കുകയാണ്.കൂടാതെ ബ്ലെസിയുടെ സംവിധാന മികവിനേയും ഏവരും പ്രശംസിക്കുന്നുണ്ട്.

അതേസമയം സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി പറയുന്നുണ്ട്. അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിക്ക് പൃഥ്വിരാജ് മറുപടി നൽകിയിരിക്കുകയാണ്. ‘ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,’ എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.

പിന്നാലെ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥി പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

also read: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധം: സിപിഐഎം

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്.

also read: വിജയത്തിന്റെ കെട്ടിപിടുത്തം; ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ ബ്ലെസിയെ കെട്ടിപിടിച്ച് പൃഥ്വിരാജ്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration