ആടുജീവിതത്തിൽ വി.എഫ്.എക്സ് ഉണ്ടോ? എവിടെയെല്ലാം; മറുപടി നൽകി പൃഥ്വിരാജ്

ആടുജീവിതം സിനിമ ഒരു ദൃശ്യ വിസ്‌മയമാകും എന്ന് ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വിഎഫ്എക്‌സിനെ വരെ തോല്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളായിരുന്നു ട്രെയിലറിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആടുജീവിതത്തിൽ എവിടെയൊക്കെയാണ് വിഎഫ്എക്‌സ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്.

ALSO READ: ‘സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക’, വിമർശനങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

ട്രെയിലറില്‍ നിങ്ങള്‍ കാണുന്ന പാമ്പ് ഒറിജിനലാണ്. പാമ്പുകളുടെ സീനിൽ ഒറിജിനൽ പാമ്പിനെയാണ് ഉപയോഗിച്ചത്. നാലോ അഞ്ചോ ഒറിജിനൽ പാമ്പുകളും അത് വി.എഫ്.എക്സ് ചെയ്ത് ഇരട്ടിപ്പിച്ച് ചെയ്തതാണ്. ക്ലോസപ്പ്സ് ഷോട്ടിലൊക്കെ റിയൽ പാമ്പാണ്. നമ്മുടെ ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവാണ് ആനിമൽ ട്രെയിനറിനെ കണ്ടെത്തുകയും പാമ്പിനെ കൊണ്ടുവരികയും ചെയ്തത്. സൈഡ് വൈന്‍ഡര്‍ എന്നോ മറ്റോ ആണ് ആ പാമ്പിന്റെ പേര്. പുള്ളിക്കാരന്‍ നാലോ അഞ്ചോ പാമ്പുകളെ കൊണ്ടുവന്നു,’ പൃഥ്വിരാജ് പറഞ്ഞു.

ALSO READ: 16 വർഷത്തെ കഷ്ടപ്പാടോ? ‘ആടുജീവിതത്തിൻ്റെ ട്രെയിലര്‍ കണ്ടു, ഇത് ഞാൻ തിയേറ്ററിൽ നിന്ന് തന്നെ കാണും’, അമ്പരന്ന് അക്ഷയ് കുമാർ

അറേബ്യൻ മരുഭൂമിയിൽ വര്ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീർത്ത നജീബിന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News