‘ഷാനു ഇന്ത്യയിലെ മികച്ച നടനാണ്’, ഞങ്ങളൊക്കെ നെപ്പോ കിഡ്‌സ് ആണല്ലോ; ചിരിച്ചുകൊണ്ട് ഫഹദിനെയും ദുൽഖറിനെയും കുറിച്ച് പൃഥ്വിരാജ്

ഒരു വലിയ തോൽവിക്ക് പിറകിൽ മറ്റൊരു മഹാ വിജയം ഉണ്ടെന്ന് വ്യക്തമാക്കിത്തന്ന നടനാണ് ഫഹദ് ഫാസിൽ. തെന്നിന്ത്യയിൽ തന്നെ ഫഫ എന്ന ബ്രാൻഡ് നെയിമിൽ ഫഹദ് ഒരു മികച്ച നടനായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫഹദ് ഇന്ത്യയിലെ തന്നെ മികച്ച നടനാണ് എന്നാണ് പൃഥ്വി പറയുന്നത്. ഇരുവരുടെയും സൗഹൃദത്ത കുറിച്ചും സംവിധായകൻ ഫാസിലിനെ കുറിച്ചും പൃഥ്വി പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്

ALSO READ: ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഞങ്ങളൊക്കെ നെപ്പോ കിഡ്ഡ്‌സ് ആണല്ലോ (ചിരി). ഞാന്‍ ഒരു നടന്റെ മകനാണ്. ദുല്‍ഖറും അങ്ങനെ തന്നെ. ഷാനുവാകട്ടെ മലയാളത്തിലെ ഐക്കോണിക്കായ ഒരു സംവിധായകന്റെ മകനാണ്. അതിലൊക്കെയുപരി ഷാനു ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. ബ്രില്യന്റ് ആയിട്ടുള്ള നടനാണ് അദ്ദേഹം.

പിന്നെ ഫഹദിന്റെ ആദ്യ സിനിമയില്‍ എന്നെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിരുന്നു. പാച്ചിക്ക ഏതാണ്ട് 20 വര്‍ഷം ചെന്നൈയില്‍ ഞങ്ങളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചത്. ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോഴാണ് അദ്ദേഹത്തിന് ഞങ്ങളുടെ ആ വീട് നല്‍കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ ഫാമിലി സുഹൃത്തുക്കളാണ്.

ഒരു ദിവസം തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി ഞാന് പാച്ചിക്കയെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ നീ ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചു. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്തിനാണ് സ്‌ക്രീന്‍ ടെസ്‌റ്റെന്ന് ചോദിച്ചപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നായിരുന്നു പറഞ്ഞത്.

അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റിനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ ക്യാമറയൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ഒരു പാട്ടും വെച്ചു. ആ സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം ഒരു പെണ്‍കുട്ടിയെ വിളിച്ചു. അസിന്‍ ആയിരുന്നു അത്. അസിന്‍ അന്ന് 9ാം ക്ലാസിലോ മറ്റോ ആണ്. ഞങ്ങള്‍ ആദ്യമായി കാണുകയാണ്. ഇന്നും ആ സംഭവം എനിക്കോര്‍മ്മയുണ്ട്.

ALSO READ: ‘മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ആ പറഞ്ഞത് തള്ള്’, ആവേശം കൊള്ളിക്കുമോ ആവേശം? സുഷിന്റെ മറുപടി

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പാച്ചിക്കയെ അതില്‍ അഭിനയിപ്പിച്ചു. ഫാസില്‍ സാറും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത ആ സിനിമ പക്ഷേ ഷാനുവിന്റെ ആദ്യ സിനിമയായി മാറി. അതിന് ശേഷം യു.എസിലേക്ക് പോയ ഷാനു തിരിച്ചെത്തി. അഭിനയമാണ് അദ്ദേഹത്തിന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞോണം.

മികച്ച കലാകാരനാണ് അദ്ദേഹം. മികച്ച നിര്‍മാതാവാണ്. ദുല്‍ഖറിനും ഷാനുവിനും സിനിമയെ കുറിച്ച് വലിയ കാഴ്ചപ്പാടുണ്ട്. ഫഹദിന്റെ ആവേശത്തിനായി ഞാനും കാത്തിരിക്കുകയാണ്. അവനും ദുല്‍ഖറുമൊക്കെ എന്റെ സമകാലികരായി ഉണ്ടെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News