‘അന്ന് അഭിഷേകിനെയും ഐശ്വര്യയെയും വിക്രം സാറിനെയും മാത്രമേ എല്ലാവർക്കും അറിയൂ’, എന്നാൽ ഇന്ന് റേഞ്ച് മാറി; അയാൾ ഒരു റോൾ മോഡലാണ് ടീമേ

കഴിഞ്ഞ കുറച്ച് കാലങ്ങൾക്കിടയിൽ പൃഥ്വിരാജ് എന്ന നടന്റെ ഗ്രാഫിൽ വന്ന ഉയർച്ച വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അത് സംബന്ധിച്ച് ആടുജീവിതം സിനിമ ഇറങ്ങിയപ്പോൾ നിരവധി കുറിപ്പുകളും വിഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വളർച്ച സൂചിപ്പിക്കുന്ന ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

രാവണന്‍ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ആർക്കും അറിയില്ലായിരുന്നുവെന്നും, അഭിഷേക് ബച്ചനെയും ഐശ്വര്യ റായ് ബച്ചനെയുമൊക്കെയാണ് അന്നും എല്ലാവര്‍ക്കും അറിയുന്നതെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നു.

ALSO READ: നഷ്‌ടപ്പെ‌ടലുകൾ വിഷമമാണ്, പക്ഷേ ഇപ്പോൾ എൻ്റെ മനസ് കയ്യിലുണ്ട്, വർഷങ്ങൾ എടുത്താണ് ഞാനത് നേടിയെടുത്തത്; മഞ്ജു പിള്ള

പൃഥ്വിരാജ് പറഞ്ഞത്

എന്നെ സംബന്ധിച്ചിടത്തോളം മണിസര്‍ രാവണിലേക്ക് വിളിക്കുന്നത് എന്നെ അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു. എനിക്ക് 24-25 വയസുള്ളപ്പോഴാണ് മണി സര്‍ ഈ സിനിമ ഓഫര്‍ ചെയ്യുന്നത്.
ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ ആദ്യ ദിവസം മുതലുണ്ട്. ചിത്രം ഹിന്ദിയില്‍ കൂടി എടുക്കുന്നതിനാല്‍ ഷൂട്ടിംഗ് സെറ്റിലെ ക്ര്യൂ അംഗങ്ങളില്‍ കൂടുതലും ഹിന്ദിക്കാരാണ്. അവര്‍ക്കെല്ലാവര്‍ക്കും തന്നെ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും സൂപ്പര്‍ സ്റ്റാറായ വിക്രം സാറിനെയും ഒക്കെ അറിയാം. അവര്‍ക്കാര്‍ക്കും അവിടെ ഇരിക്കുന്ന ഈ ചെക്കന്‍ ആരാണെന്ന് അറിയില്ല. അവര്‍ ആ സമയത്ത് പിറുപിറുക്കുന്നത്, ‘ഇയാളെ അറിയില്ല, ചിലപ്പോള്‍ നല്ല നടന്‍ ആയിരിക്കും മണി സര്‍ അല്ലേ കാസറ്റ് ചെയ്തിരിക്കുന്നത്,’ എന്ന രൂപത്തിലാണ്.

ALSO READ: കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല, ബോക്സോഫീസിൽ ആടുജീവിതത്തിന്റെ ചരിത്ര മുന്നേറ്റം; സകല സിനിമകളെയും പിന്നിലാക്കി ബ്ലെസിയും ടീമും

എനിക്ക് അത് ഒരു തമാശയായിട്ടാണ് തോന്നിയത്. വലിയ സെറ്റിലെ ചെറിയ ഒരു ആട്ടിന്‍കുട്ടിയാവുക എന്നത് വലിയ ലേര്‍ണിംഗ് എക്‌സ്പീരിയന്‍സ് ആയിരുന്നു. എന്റെ ഉള്ളിലെ കഴിവിനെ മണി സര്‍ തിരിച്ചറിഞ്ഞു എന്നുള്ളത് വലിയ കാര്യമാണ്. അടുത്തിടെ ആടുജീവിതം കണ്ട ശേഷം എന്നോട് സംസാരിച്ചിരുന്നു. മണിസാറിനൊപ്പം ചെയ്ത ഒരൊറ്റ സിനിമയിലൂടെ നടന്‍ എന്ന രീതിയിലും ഫിലിം മേക്കര്‍ എന്ന രീതിയിലും ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇതൊന്നും സമ്മതിച്ച് തരില്ല എന്ന് എനിക്കുറപ്പാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News