‘ഞാൻ പ്രതിഫലം വാങ്ങാറില്ല, അതിനുപകരം ഇങ്ങനെയാണ് ചെയ്യാറ്’: തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ആടുജീവിതം ചിത്രത്തിന്റെ റിലീസിന് ശേഷം താരങ്ങളെയും പ്രതിഫലത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. ഹൈദരാബാദിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് താൻ പ്രതിഫലം വാങ്ങാറില്ലെന്ന് പറഞ്ഞത്. താരങ്ങൾ ഒരുപാട് പ്രതിഫലം വാങ്ങുന്ന ഇൻഡസ്ട്രിയല്ല കേരളത്തിലേത്. മറ്റ് ഭാഷകളെടുത്താൽ മുഴുവൻ ബഡ്ജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലമായിരിക്കും. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ചിത്രത്തിന്റെ മേക്കിങ്ങിനാണ് പ്രതിഫലത്തിനേക്കാളും പണം ചിലവാക്കുന്നത്.

Also Read: ബ്രേക്ക് അപ്പ് ആയ ദേഷ്യത്തിൽ വീട്ടിലെ ക്ലോസറ്റുമായി കടന്ന് കാമുകൻ; വൈറലായി യുവതിയുടെ പോസ്റ്റ്

ചെയ്ത ചിത്രങ്ങൾക്ക് ശമ്പളം വാങ്ങുന്നത് സിനിമയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഷൂട്ടിങ് പോലും തടസ്സപ്പെടാൻ അത് കാരണമായേക്കാം. ഒരു ചിത്രം നല്ല രീതിയിൽ ചിത്രീകരിക്കേണ്ടതാണ് പ്രധാനം. അതുകൊണ്ട് ഞാൻ പ്രതിഫലം വാങ്ങാറില്ല. പകരം ലാഭവിഹിതമാണ് വാങ്ങുന്നത്. എന്റെ സിനിമ നന്നായി ഓടിയാൽ എനിക്ക് കൂടുതൽ പണം കിട്ടും. ചില സമയങ്ങളിൽ പ്രതിഫലത്തേക്കാൾ കൂടുതൽ ലാഭം ലഭിക്കും. ചില സമയം അധികം ലാഭം കിട്ടിയില്ലെന്നും വരും. അവിടെയും സിനിമയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.

Also Read: “അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിരുന്നു, അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് ആ ഒരേ ഒരു കാര്യം”; തുറന്നുപറഞ്ഞ് നജീബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News