‘ഡയറ്റ് ഫോളോ ചെയ്തതല്ല ഞാൻ തടി കുറച്ചത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? എന്ന് ചിന്തിച്ചു’: പൃഥ്വിരാജ് പറയുന്നു

ആടുജീവിതത്തിന് വേണ്ടി നടൻ പൃഥ്വിരാജ് അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങൾ പലപ്പോഴും ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ നജീബിന്റേത് പോലെയുള്ള ശരീരം ഉണ്ടാവാനും, കഥാപാത്രമാകാനും താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വ്യകതമാകുകയാണ് നടൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

പൃഥ്വിരാജ് പറഞ്ഞത്

ALSO READ: എന്നെ ഉപദ്രവിച്ചയാള്‍ക്ക് പെണ്‍കുട്ടി ജനിച്ച അന്ന് അയാളെനിക്ക് മെസേജ് അയച്ചു, സോറി.. ദുരനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

ആക്ച്വലി ഒരു ഡയറ്റും ഞാന്‍ ഫോളോ ചെയ്തിരുന്നില്ല. ശരിക്ക് പറഞ്ഞാല്‍ പട്ടിണി കിടന്നാണ് 31 കിലോ കുറച്ചത്. ആ സമയത്തൊക്കെ വിശപ്പ് തോന്നുമായിരുന്നു. ക്രൂവിലുള്ളവര്‍ ലഞ്ച് കഴിക്കുന്നത് കാണുമ്പോള്‍, ചില ദിവസങ്ങളില്‍ അവര്‍ക്ക് ബിരിയാണിയൊക്കെയായിരുന്നു, അപ്പോഴൊക്കെ ഞാന്‍ മാത്രം കഴിക്കാതെ മാറിയിരിക്കും.

ALSO READ: “കേരളത്തിന്റെ വ്യവസ്ഥയെ പോറല്‍ ഏല്‍പ്പിക്കുന്ന ഏത് സിദ്ധാന്തവും പരാജയപ്പെടും”: സി കെ പത്മനാഭന്‍

ആ സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നത്, നജീബിനും ഇതുപോലെ വിശപ്പ് തോന്നിക്കാണില്ലേ? അയാള്‍ വിശന്ന് വലഞ്ഞ് ഇരുന്നിട്ടുണ്ടാവില്ലേ? അയാളുടെ ചോയ്‌സ് കാരണമായിരുന്നില്ലല്ലോ അയാള്‍ വിശന്നിരുന്നത്? അയാള്‍ക്ക് വേണ്ട കാലറീസ് കണക്കുകൂട്ടാന്‍ ഒരു ന്യൂട്രിഷനിസ്റ്റ് ഉണ്ടായിരുന്നില്ലല്ലോ. ഐ.വിയും ബി.പി. അപ്പാരറ്റസും ഒക്കെ റെഡിയാക്കി വെച്ചുകൊണ്ട് ഒരു ഡോക്ടറും അയാളുടെ കൂടെ ഉണ്ടായിരുന്നില്ലല്ലോ. ഹാര്‍ട്ട് റേറ്റ് ഒക്കെ കൃത്യമായി നോക്കാന്‍ ഒരു ട്രെയിനറും കൂടെ ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് മിണ്ടാതെ ഇതുപോലെ തന്നെ അങ്ങ് തുടര്‍ന്നോ എന്ന് പറയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News