അത് കണ്ടുകഴിഞ്ഞപ്പോള്‍ ബേസിലിനിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയതെന്ന് ജ്യോതിക പറഞ്ഞു; അനുഭവം തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ജയ ജയ ജയ ജയഹേ സിനിമ കണ്ട ശേഷം ബേസിലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പുകഴ്ത്തി തമിഴ് താരം ജ്യോതിക തന്നോട് സംസാരിച്ചിരുന്നുവെന്ന് നടന്‍പൃഥ്വിരാജ്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ാ സമയത്താണ് ഞങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ബേസിലിന്റെ പെര്‍ഫോമന്‍സ് കണ്ട് അവനെ തല്ലാന്‍ തോന്നിയെന്നും എന്നാല്‍ ബേസില്‍ ആയതുകൊണ്ട് സ്നേഹിക്കാനും തോന്നുമെന്നാണ് ജ്യോതിക പറഞ്ഞതെന്ന് പൃഥ്വി പറഞ്ഞു.

ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്സണാലിറ്റിയെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല റിമാര്‍ക്ക് ജ്യോതികയില്‍ നിന്നാണ്. ഞാന്‍ മുംബൈയിലുള്ള അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഞാന്‍ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവര്‍ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയത്.

ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങള്‍ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചര്‍ച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല.

ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടര്‍ അവന്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,‘ പൃഥ്വി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News