ക്ളീൻ ഷേവിൽ വീണ്ടും പുതിയ മുഖവുമായി പൃഥ്വിരാജ്, കുടുംബത്തിനൊപ്പമുള ഓണചിത്രങ്ങൾക്ക് ഗംഭീര വരവേൽപ്പ്

വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയകളിൽ നിന്നും അവധിയെടുത്തിരുന്നു. പലപ്പോഴും സുപ്രിയ പങ്കുവെച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന്റെ വിവരങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ഓണച്ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ.

ALSO READ: ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്

ഭാര്യ സുപ്രിയയ്ക്കും സഹോദരൻ ഇന്ദ്രജിത്തിനും പൂർണിമയ്ക്കും മല്ലിക സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് നടന്‍ പങ്കുവച്ചത്. ‘നിർബന്ധിത വിശ്രമത്തിലാണ്, അതിന് അതിന്‍റേതായ ഗുണങ്ങളുണ്ടെന്ന് തോന്നുന്നു’ എന്ന ക്യാപ്‌ഷൻ നൽകിയാണ് ക്ളീൻ ഷേവിൽ നിൽക്കുന്ന ചിത്രം തരാം പങ്കുവെച്ചത്. ഇതോടെ പൃഥ്വിരാജിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകരും രംഗത്തെത്തി.

ALSO READ: പൊളിറ്റിക്കൽ സിനിമകൾ ചെയ്യാൻ ഭയമില്ലാത്തവരാണ് മലയാള സിനിമയിൽ ഉള്ളതെന്ന് നടൻ റോഷൻ മാത്യു

ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ വിശ്രമത്തിലാണ് താരം. അതുകൊണ്ട് തന്നെ ഇപ്പോൾ നടൻ പങ്കുവെച്ച ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. പ്രശാന്ത് നീലിന്റെ സലാർ ആണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. പ്രഭാസിന്റെ വില്ലനായിട്ടാണ് താരം ചിത്രത്തിൽ വരുന്നതെന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News