“ആടുജീവിതം തന്നെ സ്വാധീനിച്ചത് ഒരു മനുഷ്യനെന്ന നിലയിൽ; ഇതൊരു ജീവിതാനുഭവം”: പ്രിത്വിരാജ് സുകുമാരൻ

ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടൻ പ്രിത്വിരാജ് സുകുമാരൻ. ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ഇനിയങ്ങോട്ടുള്ള എന്റെ സിനിമാ ജീവിതത്തെയും, അഭിനയ ജീവിതത്തെയുമൊക്കെ ഇത് സ്വാധീനിച്ചേക്കാം എന്നും താരം വ്യക്തമാക്കി.

Also Read; ‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണ്, ജയമോഹന്റെ അസ്വസ്ഥതയാണ് ഞങ്ങളുടെ മഹത്വം: എം എ ബേബി

ഇതൊരു ജീവിതാനുഭവമായി താൻ കാണുന്നു. നജീബെന്ന മനുഷ്യൻ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ഞങ്ങളുടേതായ രീതിയിൽ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകൾക്കും കിട്ടരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ എല്ലാക്കാലവും നന്ദിയോടെ ഓർമിക്കും. ഒരുപാട് കാലങ്ങളിൽ ഇത് എന്തുകൊണ്ടെന്നും, എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓർക്കുന്നത്.

Also Read; ചിദംബരം ഇതിൽ പ്രകോപിതനാകരുത്, കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് മലയാളി ചർച്ച ചെയ്യും, ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടിയില്ല

മനുഷ്യരെന്ന നിലയിൽ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തിൽ ഞാൻ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങൾ ആടുജീവിതമെന്ന സിനിമയും, ഷൂട്ടിങ് ദിവസങ്ങളുമായിരിക്കുമെന്നും പ്രിത്വിരാജ് പറഞ്ഞു. ആടുജീവിതം സിംയ്മയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News