ബ്രോ ഡാഡി സെറ്റിലെ പീഡന വിവരം അറിഞ്ഞ അന്നുതന്നെ അയാളെ പുറത്താക്കി, നിയമനടപടി നേരിടാനും നിര്‍ദേശിച്ചു; പ്രതികരണവുമായി പൃഥ്വിരാജ്

Prithviraj Sukumaran

‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ് സൈറ്റിലെ പീഡന വിവരം അറിഞ്ഞ അന്നുതന്നെ അയാളെ പുറത്താക്കിയെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയുള്ള പീഡന പരാതിയില്‍ പ്രതികരിക്കുകയാിരുന്നു താരം.

‘മന്‍സൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എമ്പുരാന്‍ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടന്‍ തന്നെ അയാളെ ഷൂട്ടിംഗില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു’, പൃഥ്വിരാജ് പറഞ്ഞു.

ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് സമയത്ത് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ മന്‍സൂര്‍ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു.

എമ്പുരാന്‍ ചിത്രത്തിലും സഹ സംവിധായകനായി മന്‍സുര്‍ റഷീദിനെ ഉള്‍പ്പെടുത്തിയ വിവരം അറിഞ്ഞ് ഇരു ചിത്രങ്ങളുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന വ്യക്തിയെ സംഭവം അറിയിച്ചുവെന്നും യുവതി പറഞ്ഞു.

Also Read : ‘കാരവാനില്‍ ഒളിക്യാമറ വെച്ചു, ലൊക്കേഷനില്‍ വെച്ച് നടിമാരുടെ ആ ദൃശ്യങ്ങള്‍ അവര്‍ കൂട്ടമായി കണ്ടു’;ഗുരുതര ആരോപണവുമായി നടി രാധിക

തുടര്‍ന്ന് ഇദ്ദേഹം വഴി പൃഥ്വിരാജ് പീഡന വിവരം അറിയുകയും. ഉടന്‍ തന്നെ ഇയാളെ എമ്പുരാന്റെ സെറ്റില്‍ നിന്ന് പൃഥ്വിരാജ് ഒഴിവാക്കിയെന്നറിഞ്ഞെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News