സിനിമ മേഖലയിലുള്ള തന്റെ പല അനുഭവങ്ങളും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടന്‍ പ്രഭാസുമൊത്തുള്ള അനുഭവമാണ് താരം തുറന്നുപറഞ്ഞത്.
ഒരിക്കല്‍ പ്രഭാസ് അദ്ദേഹത്തിന് ഇനി ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. ബാഹുബലിക്ക് ശേഷം ട്രാപ്പില്‍ പെട്ടത് പോലെയാണെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്.
Also Read : http://കോമഡി, റൊമാന്‍സ്, ആക്ഷന്‍ വേഷങ്ങളില്‍ തിളങ്ങി മലയാളത്തില്‍ ചുവടുറപ്പിച്ച് ദേവ് മോഹന്‍
400ഉം 500ഉം കോടി രൂപ ചിലവിട്ട് എടുക്കുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു.
‘സലാര്‍ സിനിമയുടെ സമയത്ത് പ്രഭാസും ഞാനും പരസ്പരം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ആ കൂട്ടത്തില്‍ ഇടക്കൊക്കെ ഇനി ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും പരസ്പരം സംസാരിക്കാറുണ്ട്.
അങ്ങനെ ഒരിക്കല്‍ പ്രഭാസ് അദ്ദേഹത്തിന് ഇനി ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. ബാഹുബലിക്ക് ശേഷം ട്രാപ്പില്‍ പെട്ടത് പോലെയാണെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്.
400ഉം 500ഉം കോടി രൂപ ചിലവിട്ട് എടുക്കുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ആക്ടറെന്ന നിലയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് പ്രഭാസിന് ആഗ്രഹം.
ഇനി എനിക്ക് കോമഡി സിനിമയൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പ്രഭാസ് അന്ന് പറഞ്ഞു. സത്യത്തില്‍ അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും അതിശയം തോന്നിയിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here