എമ്പുരാനുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത എവിടെ നിന്നാണെന്ന് അറിയില്ല: പൃഥ്വിരാജ്

മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊമോ ഷൂട്ട് ഈ മാസമുണ്ടാവുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍.

Also Read : അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

ഈ വാര്‍ത്ത എവിടെ നിന്നാണെന്ന് അറിയില്ലെന്നും ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ഈ വാര്‍ത്ത എവിടെ നിന്നാണെന്ന് അറിയില്ല. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്നത് പോലെ എമ്പുരാന് ഒരു പ്രൊമോ ഷൂട്ട് ഉണ്ടാവില്ല. ഈ മാസം എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് ചില വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ മാത്രമേ പദ്ധതിയിടുന്നുള്ളൂ, നന്ദി,’ പൃഥ്വിരാജ് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News