സിനിമ ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്. മലയാളസിനിമക്ക് ബിഗ് ബി എങ്ങനെയാണോ, അതുപോലെയാണ് കന്നഡ ഇന്‍ഡസ്ട്രിക്ക് കെ.ജി.എഫ് എന്ന് അദ്ദേഹം പറഞ്ഞു.
മലയാളസിനിമക്ക് ബിഗ് ബി എങ്ങനെയാണോ, അതുപോലെയാണ് കന്നഡ ഇന്‍ഡസ്ട്രിക്ക് കെ.ജി.എഫ്. കാരണം, അതുവരെ നമ്മള്‍ പഠിച്ചുവെച്ച സകല രീതികളില്‍ നിന്നും മാറി ഒരു സിനിമാ എക്സ്പീരിയന്‍സ് തന്ന ഒന്നായിരുന്നു ബിഗ് ബി.
നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ രണ്ട് സിനിമയില്‍ നിന്നും കിട്ടിയത്. രണ്ട് സിനിമകളെയും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Also Read : ട്രെൻഡിങ് ‘മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളമുയർത്തി ‘മാർക്കോ’ വരുന്നു
‘കെ.ജി.എഫ് 1 എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. ഇന്നും എനിക്ക് രണ്ടാം ഭാഗത്തെക്കാള്‍ ഇഷ്ടം ഒന്നാം ഭാഗമാണ്. സലാറിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ ഇക്കാര്യം പ്രശാന്തിനോട് പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ കഥയെക്കാളുപരി അതിന്റെ ഏസ്തെറ്റിക്സും സ്‌റ്റൈലും യഷിന്റെ പെര്‍ഫോമന്‍സും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. എന്നെ മാത്രമല്ല, ഒരുപാട് ഫിലിംമേക്കേഴ്സിനെ സ്വാധീനിക്കാന്‍ ആ സിനിമക്ക് സാധിച്ചു.
മലയാളസിനിമക്ക് ബിഗ് ബി എങ്ങനെയാണോ, അതുപോലെയാണ് കന്നഡ ഇന്‍ഡസ്ട്രിക്ക് കെ.ജി.എഫ്. കാരണം, അതുവരെ നമ്മള്‍ പഠിച്ചുവെച്ച സകല രീതികളില്‍ നിന്നും മാറി ഒരു സിനിമാ എക്സ്പീരിയന്‍സ് തന്ന ഒന്നായിരുന്നു ബിഗ് ബി. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ രണ്ട് സിനിമയില്‍ നിന്നും കിട്ടിയത്. രണ്ട് സിനിമകളെയും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here