സിനിമ എപ്പോഴും വര്‍ത്തമാനകാല സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഇന്നത്തെ സാഹചര്യങ്ങളാണ് പുതിയ സിനിമകളെ മോട്ടിവേറ്റ് ചെയ്യേണ്ടത്. പഴയകാല സിനിമകള്‍ നമുക്ക് ഇന്‍സ്പറേഷനാക്കാമെന്നും താരം പറഞ്ഞു.
സിറ്റി ഓഫ് ഗോഡ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രമാണ്.
പക്ഷെ ഞാന്‍ ഇപ്പോഴും വ്യക്തിപരമായി എന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് അതിനെ കാണുന്നതെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് സംസാരിക്കവെയാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Also Read : വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി
‘ഞാനത് വിശ്വസിക്കാത്ത ഒരാളാണ്. കാരണം സിനിമ എപ്പോഴും വര്‍ത്തമാനകാല സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. അന്നത്തെ സിനിമകള്‍ സംഭവിച്ചത് അന്നത്തെ സമൂഹം, അന്നത്തെ സാമൂഹിക വ്യവസ്ഥിതികള്‍ എന്നിവയില്‍ നിന്നെല്ലാമാണ്.
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമകള്‍ ഉണ്ടാവുന്നത്. ഇന്നത്തെ സാഹചര്യങ്ങളാണ് പുതിയ സിനിമകളെ മോട്ടിവേറ്റ് ചെയ്യേണ്ടത്. പഴയകാല സിനിമകള്‍ നമുക്ക് ഇന്‍സ്പറേഷനാക്കാം.
ഇത് പുതിയ കാര്യമൊന്നുമല്ല. എന്റെ തന്നെ കരിയറില്‍ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിറ്റി ഓഫ് ഗോഡ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രമാണ്. പക്ഷെ ഞാന്‍ ഇപ്പോഴും വ്യക്തിപരമായി എന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് അതിനെ കാണുന്നത്. അത് എപ്പോഴും സംഭവിക്കും,’ പൃഥ്വിരാജ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here