പൃഥ്വിയുടെ പ്രിയ ലംബോര്‍ഗിനി സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍

പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍. നാലരക്കോടിയോളം രൂപ വിലയുള്ള ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി.സനന്ദ് റോയല്‍ഡ്രൈവ് കോഴിക്കോട് ഷോറൂമില്‍നിന്ന് സ്വന്തമാക്കിയത്.

2018ലാണ് പൃഥ്വിരാജ് ഈ ഹുറാക്കാന്‍ സ്വന്തമാക്കിയത്. ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാന്‍ കൈമാറിയത്. ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ് പ്രീമിയം കാര്‍ ഡീലറായ റോയല്‍ഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്.

വെറും 1100 കിലോമീറ്റര്‍ മാത്രമാണ് പൃഥ്വിയുടെ ഈ വാഹനം സഞ്ചരിച്ചിട്ടുള്ളു. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഈ വാഹനത്തിന് വെറും 3.4 സെക്കന്‍ഡ് മാത്രം മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News