‘തോള് ചരിഞ്ഞുള്ള നടപ്പ്, മോഹന്‍ലാല്‍ പൃഥിയുടെ ദേഹത്ത് കയറിയോ’?; കമന്റുകളുമായി ആരാധകര്‍; വീഡിയോ വൈറല്‍

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം. കഴിഞ്ഞ ദിവസം ആടുജീവിതം ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനെത്തിയ പൃഥ്വിരാജിന്റെ നടത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തോള് ചരിച്ച് നടക്കുന്ന പൃഥ്വിരാജിന്റെ നടത്തം മോഹന്‍ലാല്‍ നടക്കുന്നത് പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

Also Read: ‘എനിക്ക് ലക്ഷ്മിയോടുള്ളത് വലിയ നന്ദിയും കടപ്പാടും’; തുറന്നുപറഞ്ഞ് മോളി കണ്ണമാലി

ഇരുവരും എമ്പുരാന്റെ ചിത്രീകരണത്തില്‍ ആയതിനാല്‍ മോഹന്‍ലാല്‍ പൃഥിയുടെ ദേഹത്ത് കയറിയതാണെന്നും ‘ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. യുഎസിലാണ് ഇപ്പോള്‍ എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ഈ മാസം 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News