ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം ആട് ജീവിതത്തിലെ നജീബിന്റെ അഭിനയത്തേക്കാള്‍ ഒറിജിനാലിറ്റിയുള്ളത്; അഡ്വ. ഹരീഷ് വാസുദേവന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ വന്ന ലൈംഗിക ആരോപണങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ച പൃഥ്വിരാജ് സുകുമാരനെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്. വിഷയത്തില്‍ പൃഥ്വിരാജ് നടത്തുന്നത് ആട് ജീവിതത്തിലെ നജീബിനേക്കാള്‍ ഒറിജിനാലിറ്റിയുള്ള അഭിനയമാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ പ്രതികരണത്തിലാണ് ഹരീഷ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ. പൃഥ്വിരാജിനെ ഈ ഹോള്‍ എപ്പിസോഡില്‍ ഇതിനു മുന്‍പ് ഡയലോഗുമായി കാണുന്നത് ദിലീപിനെ പുറത്താക്കുമോ ഇല്ലയോ എന്ന എഎംഎംഎയുടെ മീറ്റിങിനു വെളിയിലാണ്. ‘ഞങ്ങള്‍ അകത്ത് ചിലത് പറഞ്ഞിട്ടുണ്ട്, അത് നടന്നില്ലെങ്കില്‍ കാണാം’ എന്ന മട്ടില്‍. അത് കഴിഞ്ഞ് അതിജീവിതയുടെ കേസ് വന്നു, അത് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി, എഎംഎംഎയില്‍ നിന്ന് അവര്‍ക്ക് കടുത്ത ഒറ്റപ്പെടലുണ്ടായി. ‘ഉറ്റ സുഹൃത്ത്’ എന്നവകാശപ്പെട്ട പൃഥ്വിരാജ് ഒരക്ഷരം മിണ്ടിയില്ല. ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ALSO READ: ചോദ്യങ്ങളോട് പ്രകോപിതനായി; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് സുരേഷ് ഗോപി

ആ സമയത്തെല്ലാം ഇതിലെ വേട്ടക്കാര്‍ക്കൊപ്പം സിനിമയുണ്ടാക്കി കരിയര്‍ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു പൃഥ്വിരാജ്.. ദിലീപിന്റെ അഭാവം ഏറ്റവും ഗുണമുണ്ടാക്കിയ ആള്‍ പൃഥ്വിരാജ് ആണല്ലോ.-ഹരീഷ് തുടര്‍ന്നു. ഈ ആളുകള്‍ എല്ലാം കേസില്‍ മൊഴിമാറ്റി കൂറുമാറി.. എന്നാല്‍, ഉറ്റ സുഹൃത്തിന്റെ കേസിന് എന്ത് സംഭവിക്കുന്നു എന്ന് പോലും പൃഥ്വിരാജിനറിയില്ല.. ഇന്ന് വൈകിട്ട് വരെ എഎംഎംഎയിലെ ആളുകള്‍ കൂറുമാറിയത് പൃഥ്വിരാജ് അറിഞ്ഞിട്ടുപോലുമില്ല.. ഹോ, സ്ത്രീകള്‍ പൊരുതി നേടിയ വിജയത്തിന്റെ അവസാനം വന്നു മാസ് ഡയലോഗ് ഇട്ട് കൈയ്യടി നേടാന്‍ ഒടുവില്‍ ഹീറോ ആയെത്തി. പഴയ സിനിമയിലൊക്കെ അടി കഴിഞ്ഞു പ്രതികളെ ജീപ്പിലിടാന്‍ പൊലീസ് വരുന്നത് പോലെ.. സത്യത്തില്‍ ഈ അഭിനയം ആട് ജീവിതത്തിലെ നജീബിനേക്കാള്‍ ഒറിജിനാലിറ്റി ഉള്ള അഭിനയമാണ്.. ഡയലോഗ് ഡെലിവറി സാമൂഹികമായി ഗുണമുള്ളത് കൊണ്ട് ഞാനും ആത്മാര്‍ഥമായി കയ്യടിക്കുന്നു. ഈ മാറ്റം കൊണ്ടുവന്നത് മലയാള സിനിമയല്ല, കുറച്ചു പെണ്ണുങ്ങള്‍ മാത്രമാണ്.

ALSO READ: സുരേഷ് ഗോപിയുടേത് പാര്‍ട്ടി നിലപാടല്ല: കെ സുരേന്ദ്രന്‍

അതും അവരുടെ കരിയര്‍ നശിപ്പിച്ച്. പ്രതികരിച്ച എല്ലാവര്ക്കും നഷ്ടമുണ്ടായി. മിണ്ടാതിരുന്നു കോംപ്രമൈസ് ചെയ്തവര്‍ക്ക് ഗുണവും. ഇരുകൂട്ടര്‍ക്കും ഒരുപോലെയല്ല റോള്‍.- ഹരീഷ് തന്റെ കുറിപ്പ് ചുരുക്കി. തുടര്‍ന്ന് തന്റെ കുറിപ്പിനു താഴെ ഒരു നോട്ടും ഹരീഷ് ചേര്‍ത്തിട്ടുണ്ട്. അത് ഇങ്ങനെയാണ്. ‘100 കോടി ക്ലബിലേക്കുള്ള എമ്പുരാന്റെ റിലീസ് വരുന്നുണ്ട്. മുന്നൊരുക്കങ്ങള്‍ വേണം’. എന്തായാലും ഹരീഷിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ സജീവ ചര്‍ച്ചയിലാണിപ്പോള്‍. 3400 ലേറെ ലൈക്കുകള്‍ ഇതിനകം തന്നെ ലഭിച്ചിട്ടുള്ള പോസ്റ്റിന് 433 കമന്റുകളും 216 ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News