‘മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ നജീബ് ഈ രൂപത്തിലായിരുന്നു’, എന്തൊരു ട്രാൻസ്ഫോർമേഷൻ: സോഷ്യൽ മീഡിയ ഞെട്ടിയ പൃഥ്വിയുടെ ചിത്രം

മരുഭൂമിയിലെ ദുരിത ജീവിതത്തിന് ശേഷം ജീവിതത്തിലേക്ക് നടന്നുവരുന്ന ആടുജീവിതത്തിലെ നജീബായി അവതരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങി വരുന്നതിന് മുൻപ് നജീബ് എങ്ങനെയായിരുന്നു എന്ന് വ്യകതമാക്കുന്ന ആടുജീവിതം സിനിമയിലെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ നടത്തുന്നത്’; ജയമോഹന് ശ്രീജിത്ത് ദിവാകരന്റെ മറുപടി

ഒരു ബോർഡും പിടിച്ചുകൊണ്ട് നിൽക്കുന്ന, തീർത്തും അവശനായ പൃഥ്വിയെ അതായത് നജീബിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വൈറലാകുന്നത്. എന്തൊരു ട്രാൻസ്ഫോർമേഷൻ എന്നാണ് എല്ലാവരും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. മലയാള സിനിമയുടെ സീൻ രണ്ടാമതും മാറാൻ പോവുകയാണെന്നും, ഇത് ലോകത്തിന് മുൻപിലേക്ക് മലയാളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുമെന്നും കമന്റുകൾ പലരും പങ്കുവെക്കുന്നു.

ALSO READ: ‘സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ നടത്തുന്നത്’; ജയമോഹന് ശ്രീജിത്ത് ദിവാകരന്റെ മറുപടി

അതേസമയം, കഴിഞ്ഞ ദിവസമാണ് ആടുജീവിതത്തിൻ്റെ ട്രെയ്‌ലർ അണിയറപ്രവത്തകർ പുറത്തുവിട്ടത്. ഒരു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ബെന്യാമിന്റെ ആടുജീവിതം എന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. പുറത്തിറങ്ങിയ ട്രെയിലറിൽ പൃഥ്വിരാജ് പൂർണ്ണമായും നജീബ് ആയി മാറുന്നതാണ് കാണാൻ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here