പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

പൃഥ്വിരാജ്-പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷനിലും ഇപ്പോൾ മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. 400 കോടിയിൽ അധികം രൂപയാണ് വേൾഡ്വൈഡായി സലാർ നേടിയത്. ഇപ്പോഴിതാ സലാറിലെ പൃഥ്വിരാജിന്റെയും മറ്റ്‌ താരങ്ങളുടെയും പ്രതിഫലം പുറത്തുവിട്ടിരിക്കുകയാണ് ചില മാധ്യമങ്ങൾ.

ALSO READ: അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്‍റെ സഹോദരിയെ ഇങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്? യൂട്യൂബർക്കെതിരെ അഭിരാമി സുരേഷ്

100 കോടി രൂപയാണ് സലാറിന് വേണ്ടി സംവിധായകൻ പ്രശാന്ത് നീൽ സ്വന്തമാക്കിയത്. പൃഥ്വിരാജ്-ജഗപതി ബാബു എന്നിവർ 4 കോടി രൂപയും നായികയായ ശ്രുതി ഹാസൻ 8 കോടി രൂപയുമാണ് ചിത്രത്തിന് വേണ്ടി വാങ്ങിയിരിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രശാന്ത് നീലിനോടൊപ്പം തന്നെ 100 കോടി രൂപയാണ് നടൻ പ്രഭാസിന്റെ ചിത്രത്തിലെ പ്രതിഫലം എന്നും പ്രമുഖ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

ALSO READ: കുഞ്ഞ് റാഹയ്ക്ക് ആരുടെ മുഖച്ഛായ? രൺബീറിന്റെയോ ആലിയയുടെയോ; മുഖം വെളിപ്പെടുത്തി താരങ്ങൾ, ക്യൂട്ട് എന്ന് ആരാധകർ

അതേസമയം, ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന് 4 കോടി മൂല്യം മാത്രമേ ഉള്ളൂ ? എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ പൃഥ്വിയ്ക്ക് ഇത്ര കുറവ് പ്രതിഫലം നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്നും താരത്തിന്റെ മൂല്യം കുറക്കാൻ സമ്മതിക്കില്ലെന്നുമാണ് ആരാധകർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News