ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ എനിയ്ക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ല. എന്നാല്‍, എന്റെ അനുഭവത്തില്‍ വന്നിട്ടില്ല എന്നതുകൊണ്ട് ‘പവര്‍ഗ്രൂപ്പ്’ ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് നടന്‍ പൃഥ്വിരാജ്. പവര്‍ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെട്ട ആളുകള്‍ മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവരുടെ പരാതികള്‍ കേള്‍ക്കണം. അത്തരമൊരു സംവിധാനം സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഇല്ലാതാകണം എന്നു തന്നെയാണ് തന്റെയും ആഗ്രഹം- പൃഥ്വിരാജ് പറഞ്ഞു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടുന്നതെന്തിന്, A.M.M.Aയ്ക്ക് വീഴ്ച പറ്റി: പൃഥ്വിരാജ്
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എഎംഎംഎയുടെ നിലപാടുകളില്‍ തിരുത്തല്‍ വേണമെന്നും വിഷയത്തില്‍ സംഘടനയ്ക്ക് വീഴ്ച പറ്റിയെന്നും പൃഥ്വിരാജ് പറഞ്ഞു. എഎംഎംഎ ശക്തമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വിവിധ കുറ്റാരോപണങ്ങളില്‍ സംഘടനയുടെയോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലോ ഇരിക്കുന്നവര്‍ ഉണ്ടെങ്കില്‍ ആ സ്ഥാനത്തില്‍ നിന്നും ആദ്യം മാറിനില്‍ക്കുന്നത് തന്നെയാണ് മര്യാദയെന്നും പൃഥ്വിരാജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here