എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐഎസ്ടി (SNGIST) കോളേജിലെ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി ഉടനില്ല. കോളേജ് അധികൃതർ ബാങ്ക് ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രാവിലെ ജപ്തി നടപടികളുമായി ബാങ്ക് അധികൃതർ കോളേജിൽ എത്തിയിരുന്നു. കോളേജിനകത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയത്. ബാങ്ക് അധികൃതരെ തടയാനൊരുങ്ങി വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ എത്തിയിരുന്നു.
പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ തവണ ജപ്തി നടപടികൾ ഉപേക്ഷിച്ചിരുന്നു. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. പലിശയടക്കം 19 കോടിയോളം രൂപയാണ് കോളേജ് ഇനി അടയ്ക്കാൻ ഉള്ളത്.
Also Read; സൗരോര്‍ജ്ജ വിതരണ കരാർ; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം
News Summary- The seizure of the private bank of SNGIST College in Manjali, Paravur, Ernakulam is not imminent. The decision was taken after a discussion between the college authorities and the bank employees.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here