വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമ വിനയനാഥാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
A scooter passenger, Vinayanath died after being hit by a private bus in Vadakara Mukkali. The incident took place on Tuesday afternoon. A private bus going from Kannur to Kozhikode hit the scooter. Vinayanath, who was seriously injured, was taken to a private hospital in Vadakara, but his life could not be saved. The body was shifted to Vadakara district hospital morgue
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here