![](https://www.kairalinewsonline.com/wp-content/uploads/2024/04/Gangster-murder.jpg)
കൊച്ചി കളമശേരിയില്‍ ഓടുന്ന ബസ്സില്‍വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷ് (34 വയസ്) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34 വയസ്) ആണ് കൊല്ലപ്പെട്ടത്.
ബസ്സില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. അനീഷിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Also Read : അരൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here