കോഴിക്കോട് നടുറോഡിൽ ബസിൽ നിന്ന് ഇറങ്ങി കാർ യാത്രക്കാരെ മർദ്ദിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവര്‍ തിരുവങ്ങൂര്‍ സ്വദേശി ശബരീഷിനെ ഇന്നലെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് തട്ടിയത് കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
Also Read: ‘പെണ്ണില്ലെന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ ഷൈനിനെ കുറിച്ചുള്ള മോശം കമന്റിന് മറുപടി നൽകി കാമുകി
സ്വകാര്യ ബസ് കാറിൽ തട്ടിയിട്ടും നിർത്താതെ പോയതിനെ ചോദ്യം ചെയ്ത കാർ യാത്രക്കാരനെ ഇയാൾ ബസിൽ നിന്ന് ചാടി ഇറങ്ങി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന യാത്രക്കാരന്റെ ഭാര്യയെ അസഭ്യം പറഞ്ഞതായും പരാതി ഉണ്ട്. കാറിലുണ്ടായിരുന്ന മർദ്ദനമേറ്റയാളുടെ മകനാണ് വീഡിയോ പകർത്തിയത്.
Also Read: പാലക്കാട് പട്ടാപ്പകൽ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷാണ് അറസ്റ്റിലായത്. കുടുംബത്തിന്റെ പരാതിയില്‍ ഡ്രൈവര്‍ ശബരീഷിനെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസെൻസ് റദ്ദ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് കസബ പൊലീസ് കസ്റ്റഡിയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here