തൃശൂർ: ഡ്യൂട്ടിയ്ക്കിടെ സ്വകാര്യ ബസ് ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കരയ്ക്ക് സമീപമാണ് സംഭവം. കോങ്ങാട്-തൃശൂർ റൂട്ടിൽ ഓടുന്ന കരിപ്പാൽ ബസ്സിലെ കണ്ടക്ടർ വെങ്ങാനെല്ലൂർ മങ്ങാട്ട് വീട്ടിൽ 60 വയസുള്ള രാജഗോപാലനാണ് ബസിൽ കുഴഞ്ഞു വീണ് മരിച്ചത്.
പഴയന്നൂർ വെള്ളാർക്കുളത്ത് ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ കുഴഞ്ഞു വീണത്. ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് രാജഗോപാലൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read- വടകരയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
വർഷങ്ങളായി തൃശൂരിൽ സ്വകാര്യബസ് കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു രാജഗോപാലൻ.
News Summary- A private bus employee collapsed and died while on duty. The incident took place near Chelakkara in Thrissur. The conductor of a bus plying on the Kongad-Thrissur route is 60-year-old Rajagopalan, a resident of Mangat, Venganelloor, who collapsed and died in the bus.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here