പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

pathanamthitta

പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി.നിബുമോൻ , സ്വപ്ന ബസുകളിലെ ജീവനക്കാരാണ് സമയത്തെ ചൊല്ലി ഏറ്റുമുട്ടിയത്.ഏറ്റുമുട്ടലിനൊടുവിൽ തകർന്ന കണ്ണാടിചില്ല് യാത്രക്കാരിടെ കണ്ണിൽ തുളച്ചുകയറി.

നടുറോഡിലെ തർക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.സംഭവത്തിൽ ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പരുക്കേറ്റ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

ALSO READ; ശരീരഘടനയെക്കുറിച്ച് നടത്തുന്ന കമൻ്റുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി

സമയക്രമത്തെ ചൊല്ലിയുള്ള തർക്കം  കയ്യാങ്കളിയിലേക്കും ഒടുവിൽ കല്ലേറിലും കലാശിക്കുകയായിരുന്ന.മത്സര ഓട്ടത്തിന്റെ ഭാഗമായുള്ള തർക്കം പതിവാണെന്നാണ് യാത്രക്കാർ പറയുന്നത്.മുൻപും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് താക്കീത് നൽകിയിരുന്നു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ENGLISH NEWS SUMMARY: Private bus employees clashed in Pathanamthitta. The employees of Nibumon and Swapna buses clashed over time. After the clash, broken glass pierced the eyes of the passengers.Passengers say that disputes are a regular part of the race. Earlier, the officials of the motor vehicle department had warned the bus staff. The officials said that strict action will be taken against the culprits in the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News