‘സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തും’: മന്ത്രി കെബി ഗണേഷ് കുമാർ

സ്വകാര്യ ബസ് ജീവനക്കാർ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി പരിശോധന നടത്തുമെന്നു മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു . സ്വകാര്യബസ് സ്‌റ്റാൻ ഡുകളിൽ മോട്ടർ വാഹനവകുപ്പ് സ്ക്വാഡിനാണു പരിശോധനയുടെ ചുമതല നൽകിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Also read:വിദ്വേഷ പ്രസംഗം: ഷമാ മുഹമ്മദിനെതിരെ കേസ്, വീഡിയോ

‘ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടെത്തിയാൽ അ​ന്നത്തെ ട്രിപ്പ് റദ്ധാക്കാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും​ ബ്രെത്ത് അന​ലൈസർ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിനായി 20 എണ്ണം വാങ്ങി കഴിഞ്ഞു. 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങും.

Also read:വയനാട് ബത്തേരിയിൽ വാഹനാപകടത്തിൽ ഒരു മരണം

മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്​പെൻഷൻ. താൽകാലിക ജീവനക്കാരാണ് പിടിയിലാക്കുന്നതെങ്കിൽ ജോലിയിൽ നിന്നും നീക്കും’ – കെബി ഗണേഷ് കുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News