സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയതിനെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നോ നാളെയോ നൽകുമെന്നും മുതിർന്ന അഭിഭാഷകരെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചില സാങ്കേതിക കാരണങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്. വസ്തുത ഡിവിഷൻ ബെഞ്ചിനെ അറിയിക്കും. കെഎസ്ആർടിസി എടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല. ടേക്ക് ഓവർ നിയമപരമായി തെറ്റാണ് എന്ന് കോടതി പറഞ്ഞിട്ടില്ല. ആരുമായും ഒത്തുകളിക്കുന്ന പരിപാടി ഈ സർക്കാരിന് ഇല്ല. ടേക്കോവർ സർവീസിന് വേണ്ടി 200 ബസുകൾ നിലവിൽ ഓർഡർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ സർക്കാരാണ് ടേക്ക് ഓവർ നടപ്പാക്കിയത്. വിമർശിക്കുന്നവർ ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ നടപ്പാക്കാൻ തയ്യാറായിട്ടില്ല. സർക്കാർ നിലപാടിൽ മാറ്റമില്ല. ഇതൊരു നിയമവിരുദ്ധമായ കാര്യമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here