സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് .
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
ബസ് ഓണേഴ്സ് സംയുക്ത സമിതി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.
12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്സ് സംയുക്ത സമരസമിതിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മിനിമം 5 രൂപയായും യാത്രാ നിരക്കിൻ്റെ പകുതിയായും വർദ്ധിപ്പിക്കണമെന്നത് ഇതിലുൾപ്പെടുന്നു.
നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും കൂടി ബസ് ഉടമകൾ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി കൂടി ഏർപ്പെടുത്തണമെന്ന് സ്വകാര്യ ബസുടമകൾ മുന്നോട്ടു വെക്കുന്നുണ്ട്. ഒപ്പം വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കാനും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം സ്കൂൾ തുറന്നുള്ള ആദ്യ ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളിൽ തന്നെ സമരം നടത്താനുളള ബസ് ഉടമകളുടെ തീരുമാനം സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here