കടലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു, 4 മരണം

തമിഴ്നാട്ടിലെ കടലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. കടലൂർ ജില്ലയിലെ പൻരുട്ടിയിൽ മേൽപട്ടാമ്പാക്കത്താണ് സംഭവം. അപകടത്തിൽ 4 പേർ മരിച്ചതായും 70 ഓളം പേർക്ക് പരുക്കേറ്റതായിട്ടുമാണ് റിപ്പോർട്ടുകൾ.ബസ് ഡ്രൈവർമാരാണ് മരിച്ചവരിൽ 2 പേർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Also Read: കുട്ടികളും വിദ്യാര്‍ഥികളും വിജയ് ചിത്രങ്ങള്‍ കാണുന്നവരാണ്, ‘ലിയോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെതിരെ അന്‍പുമണി രാമദോസ്

കടലൂരിലേക്ക് പോവുകയച്ചിരുന്ന ബസിന്റെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷടപ്പെട്ട് എതിർ ദിശയിൽ വന്ന മറ്റൊരു ബസിലിടക്കുകയായിരുന്നു.കയറുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.

മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News