പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവല്ലയില്‍

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (എകെപിസിടിഎ) അറുപത്തി ആറാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 8, 9, 10 തീയ്യതികളില്‍ തിരുവല്ലയില്‍ നടക്കും. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോളേജ് അധ്യാപക സംഘടനയുടെ സമ്മേളനത്തിന്ന് തിരുവല്ല വേദിയാവുകയാണ്. മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതാ ദിനത്തില്‍ വനിതാ സമ്മേളനത്തോടു കൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്. മുന്‍ മന്ത്രി പി കെ ശ്രീമതി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ALSO READ ; ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു

ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. അന്തര്‍ദ്ദേശീയവും ദേശീയവുമായ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും വൈജ്ഞാനിക മേഖലകളെക്കുറിച്ചും ജെന്‍ഡര്‍’സെന്‍സിറ്റൈസേഷനെക്കുറിച്ചുമെല്ലാം ആശയവിനിമയം നടത്തും. മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം വൈജ്ഞാനിക സമൂഹം എന്നതാണ് സമ്മേളന മുദ്രാവാക്യം. സമ്മേളനത്തിന്റെ സംഘാടകസമിതിയുടെ രൂപീകരണം .പിആര്‍പി സി ചെയര്‍മാന്‍ കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. അഡ്വ.മാത്യു ടി തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹര്‍ഷകുമാര്‍ ചെയര്‍മാനായും എകെപിസിടിഎ സംസ്ഥാന സെക്രട്ടറി പ്രൊഫ.ഡോ. എ. യു അരുണ്‍ ജനറല്‍ കണ്‍വീനറായും, പത്തനംതിട്ട ജില്ലാ സെക്രട്ടറി റെയിസണ്‍ സാം രാജു കണ്‍വീനറായും സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.

ALSO READ; കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികള്‍ നടന്നുവരുന്നു. സമ്മേളനത്തിന്റെ ലോഗോ ബെന്യാമിന്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ മുന്‍കാല നേതാക്കളുടെ സംഗമം 21 ന് ആറന്മുളയില്‍ നടക്കും.ഓര്‍മ്മയുടെ തീരത്ത് എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം എകെപിസിടിഎ മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ.പ്രതാപചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.എകെപിസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും.
എകെപിസിടിഎ തിരുവല്ല മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന കമ്പോളവല്‍ക്കരണം വാണിജ്യവല്‍ക്കരണം വര്‍ഗീയവല്‍ക്കരണം എന്നിവ തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 22- 24 വരെയുള്ള ദിവസങ്ങളില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 29 ന് ജില്ലയിലെ എയ്ഡഡ് കോളേജുകള്‍ കേന്ദ്രീകരിച്ച് തെരുവ് നാടകവും കൂടി കോര്‍ത്തിണക്കി വിളംബര ജാഥ സംഘടിപ്പിക്കും. റാന്നി എം.എല്‍. എ അഡ്വ.പ്രമോദ് നാരായണന്‍ വിളംബര റാലിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ALSO READ ; ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ നല്‍കുന്ന പുസ്തകങ്ങള്‍ ശേഖരിച്ച് ജില്ലയിലെ ട്രൈബല്‍ ലൈബ്രറികള്‍ നവീകരിക്കും. മാര്‍ച്ച് എട്ടിന് സംഘടന അംഗങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ നടക്കും.കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചരിത്രവും സംഘടന ചരിത്രവും രണ്ടല്ല. ശ്യാം ബി മേനോന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് വിവിധ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കേരളത്തെ വിജ്ഞാനസമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള ചുമതല എകെപിസിടിഎ എന്ന സംഘടന നിര്‍വഹിച്ചു വരുന്നു.

ALSO READ; സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സ്; മെയ്ബ ജി.എല്‍.എസ്.600 സ്വന്തമാക്കി ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ഊന്നല്‍ മേഖലയായി കണ്ട് രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ഒരു ഹബായി കേരളത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്.മാര്‍ച്ച് എട്ടിന് തിരുവല്ല ടൈറ്റ് സെക്കന്‍ഡ് ടീച്ചര്‍ ട്രെയിനിങ് കോളേജില്‍ പ്രതിനിധി സമ്മേളനം നടക്കും. മാര്‍ച്ച് 9,10 തീയതികളില്‍ മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പോളിംഗ് ബ്യൂറോ അംഗം സുഭാഷിനി അലി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് യുണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അഭിമന്യു അവാര്‍ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന് സമ്മാനിക്കും. ഈ വര്‍ഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന അംഗങ്ങളുടെ യാത്രയപ്പ് സമ്മേളനം മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയും, മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യും.ഞായറാഴ്ച നടക്കുന്ന ആര്‍ ആര്‍ സി പ്രഭാഷണം ശബനം ഹാഷ്മി നിര്‍വഹിക്കും.

ALSO READ; നനഞ്ഞ ഫോൺ അരിയിൽ വെച്ച് ഉണക്കാമോ? മാർഗനിർദ്ദേശങ്ങളുമായി ആപ്പിൾ

മാര്‍ച്ച് 8 വനിതാ ദിനമാണ്.സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വേദിയായി കൂടി സമ്മേളന വേദി മാറും. ലിംഗപദവിയുടെ കാര്യത്തില്‍ എല്ലാ ഇടങ്ങളിലും വിവേചനം അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥയെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്ന പരിപാടികള്‍ക്ക് സമ്മേളനവേദി സാക്ഷിയാകും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി ബി ഹര്‍ഷകുമാര്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് വി ആന്റണി, എകെപിസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടിആര്‍ മനോജ്, സെക്രട്ടറി ഡോ.എ യു അരുണ്‍, ജില്ലാ പ്രസിഡന്റ് ഡോ. ലതാകുമാരി, സെക്രട്ടറി റെയ്‌സണ്‍ സാം രാജു എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News