ജീവനക്കാർക്ക് നവരാത്രി സമ്മാനം; ബെൻസും ഇന്നോവയുമടക്കം മൂന്നരക്കോടിയുടെ ‘സർപ്രൈസ്’ കൊടുത്ത് കമ്പനിയുടമ

TEAM DETAILING SOLUTION

ആഘോഷാവസരങ്ങളിൽ ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതിലെ ‘ഗുജറാത്ത്’ മോഡൽ പിന്തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി. നവരാത്രി, ദസറ ആഘോഷങ്ങൾ മാറ്റ് തന്‍റെ ജീവനക്കാർക്ക് വില കൂടിയ കാറുകളും ബൈക്കുകളും സമ്മാനമായി നൽകിയത്. ടീം ഡീറ്റൈലിങ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി തന്‍റെ ജീവനക്കാരുടെ മനസു നിറച്ചത്. കമ്പനിയിൽ പത്തു വർഷമോ അതിലധികമോ പൂർത്തിയാക്കിയവർക്ക് കാറുകളും 7 വർഷത്തിലേറെ ജോലി ചെയ്തവർക്ക് ബൈക്കും സമ്മാനമായി നൽകുകയായിരുന്നു.

ALSO READ; ഒടുവിൽ കുറ്റസമ്മതം നടത്തി ശ്രദ്ധ; ‘ഞാൻ പ്രണയത്തിലാണ്’

ഹ്യുണ്ടേയ് ക്രേറ്റ, ബെൻസ് സിഎൽഎ, കിയ കാരൻസ്, കിയ സെൽറ്റോസ്, എക്സ്‌യുവി 300, ടൊയോട്ട ഹൈറൈഡർ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, സ്കോഡ കുഷാക്, ഹ്യുണ്ടേയ് ഐ20, സ്വിഫ്റ്റ്, ടാറ്റ നെക്സോൺ, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ, ഹ്യുണ്ടേയ് എക്സ്റ്റർ, കിയ സോണറ്റ്, എക്സ്‍യുവി 400, ടിവിഎസ് ജൂപ്പിറ്റർ, സുസുകി ആക്സസ്, റോയൽ എൻഫീൽഡ് ഹണ്ടർ, റോയൽ എൻഫീല്‍ഡ് സ്റ്റാന്‍റേർഡ് തുടങ്ങി 28 കാറുകളും 29 ബൈക്കുകളുമാണ് കമ്പനി ഉടമ ശ്രീധർ കണ്ണൻ ജീവനക്കാർക്കു സമ്മാനിച്ചത്. ഏകദേശം 3.5 കോടി രൂപയാണ്
ഇതിനായി സ്ഥാപനയുടമ ചെലവഴിച്ചത്.

ALSO READ; കൂട്ടുകാരന് ബൈക്കില്ലാത്തതിൽ മനംനൊന്തു, കൊച്ചിയിലെ മാളിൽ നിന്ന് 4.5 ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ

25 വർഷം മുൻപ് വെറും നാലു ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് 180 ലേറെ പേർ ജോലി ചെയ്യുന്നുണ്ട്. ആയുധ പൂജ ചടങ്ങുകൾക്ക് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ക്ഷണിച്ച് വളരെ അപ്രതീക്ഷിതമായാണ് കാറുകളും ബൈക്കുകളും നൽകിയത്. തന്‍റെ ജീവനക്കാരുടെ സന്തോഷത്തിനു പ്രാധാന്യം നൽകുന്ന കമ്പനിയുടമയ്ക്കു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ടീം ഡീറ്റൈലിങ് സൊല്യൂഷൻസിലെ ജീവനക്കാരുടെ വിവാഹ സമയത്തും കമ്പനി ജീവനക്കാർക്ക് വില കൂടിയ ഗിഫ്റ്റുകൾ നൽകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News