തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഡി. നെല്‍സനെതിരെയാണ് അച്ചടക്ക നടപടി. ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് ശിക്ഷ. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അച്ചടക്ക നടപടിക്കും തുടര്‍ അന്വേഷണത്തിനും വിധേയമായി സര്‍വീസില്‍ നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here