കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. രണ്ടുമാസം മുമ്പ് കോളജിന്റെ ടെറസില്‍ വെച്ചുള്ള ഇവരുടെ സ്വകാര്യദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. വീഡിയോ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ക്കും ലഭിച്ചു. കര്‍ണാടക ദാവന്‍ഗരെയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആത്മഹത്യ ചെയ്തത്.

also read; പാകിസ്ഥാനിലെത്തിയ അഞ്ജു ഫാത്തിമയായി, വീടും പണവും ജോലിയും വാഗ്ദാനം ചെയ്ത് ബിസിനസുകാരന്‍

പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിയാണ് മരിച്ചത്. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

also read; ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News