ആദ്യം മിനാഹില്‍ മാലിക്ക്, പിന്നെ ഇംഷ റഹ്‌മാൻ, ഇപ്പോൾ മാദിറ… പാകിസ്ഥാനിൽ ഇൻഫ്ലുവെൻസർമാരുടെ സ്വകാര്യ വീഡിയോകൾ ചോരുന്നത് തുടർക്കഥയാകുന്നു

പാകിസ്താനി ടിക് ടോക് താരം ഇംഷ റഹ്‌മാന് പിന്നാലെ ടിവി അവതാരക മാദിറയുടേതെന്ന പേരിലും അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താനി – സിംബാബ് വെയിന്‍ മോഡലും ടെലിവിഷൻ അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ മാദിറയുടേതെന്ന പേരിലാണ് ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് സോഷ്യല്‍മീഡിയ ഇൻഫ്ലുവെൻസർമാരായ ചില യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് പ്രശസ്ത മോഡലായ മാദിറയുടെ പേരിലും വീഡിയോ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന പ്രതികരണവുമായി മാദിറയും രംഗത്തെത്തി. തന്റെ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്തതാണെന്നും, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നുമാണ് മാദിറ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി രണ്ട് മില്യണിലേറെ ഫോളോവേഴ്‌സുണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ മാദിറയ്ക്ക്.

ഈ മാസം തുടക്കത്തിലാണ് പ്രശസ്ത പാകിസ്താനി ഇൻഫ്ലുവെൻസറായ മിനാഹില്‍ മാലിക്കിന്റെ സ്വകാര്യവീഡിയോകൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടര്‍ന്നതോടെ മിനാഹില്‍ മാലിക്ക് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ അൺഇൻസ്റ്റാൾ ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം മറ്റൊരു പാകിസ്താനി ഇൻഫ്ലുവെൻസറായ ഇംഷ റഹ്‌മാന്റെ സ്വകാര്യ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ഇംഷ റഹ്‌മാനും തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളെല്ലാം നീക്കം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News