സ്വകാര്യവത്കരണം അവസാനിപ്പിക്കും; പ്രകടന പത്രികയില്‍ സിപിഐഎം

സ്വകാര്യവത്കരണം അവസാനിപ്പിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പ്രതിരോധം, ഊര്‍ജം, റെയില്‍വേ, ആവശ്യം മേഖലകള്‍ എന്നിവയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കും. ഇഡിയുടെ അമിതാധികാരം നിയന്ത്രിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കുമെന്നും പ്രകടന പത്രിയകയില്‍ പറയുന്നു. ജാതി സര്‍വ്വേ നടപ്പാക്കുമെന്നും ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര തത്വവും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ഭരണമാണ് മോദി സര്‍ക്കാരിന്റേതെന്ന് സിപിഐഎം പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. യു എ പി എ യും പിഎംഎല്‍എ യും റദ്ദാക്കുമെന്നും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ:

യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും

ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തും

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും

സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും

പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും

സസ്ഥാങ്ങളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കും

മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമതി ഗവര്‍ണറെ തെരഞ്ഞെടുക്കും

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും

ജാതി സര്‍വ്വേ നടപ്പാക്കും

വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിയമനിര്‍മാണം

താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മാണം

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും, തൊഴിലില്ലായ്മ വേതനത്തിനും നിയമം

കേന്ദ്രം പിരിക്കുന്ന ടാക്‌സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക്

സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശം സംരക്ഷിക്കും

താങ്ങുവില ഉറപ്പാക്കാന്‍ നിയമമുണ്ടാക്കും

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News