ഗോപി സുന്ദറിനൊപ്പമുള സുന്ദരി ആര്, പതിനാറു വയസ്സുകാരൻ എന്ന് വിളിച്ച് പ്രിയ: സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചു നോക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അദ്ദേഹത്തിന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ വരുന്ന അപ്‌ഡേറ്റുകളെ അദ്ദേഹത്തിന്റെ പാട്ടുകളേക്കാൾ ശ്രദ്ധിക്കുകയും വിലയിരുത്തുകയും നമ്മൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഒരു ചർച്ച കൂടി ഗോപി സുന്ദർ വിഷയത്തിൽ ആരംഭിച്ചിരിക്കുകയാണ്.

ALSO READ: ‘ജവാനെ തൂക്കി ഗോകുലം മൂവീസ്’, റെക്കോർഡ് തുകക്ക് വിതരണാവകാശം സ്വന്തമാക്കി

ഗായിക അമൃത സുരേഷുമായി താരം വേർപിരിഞ്ഞോ എന്ന സംശയം ആരാധകർക്കിടയിൽ നിലനിൽക്കുമ്പോൾ തന്നെ സംഭവത്തിൽ മറുപടിയുമായി ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. വിമർശകരുടെ വായടപ്പിക്കുന്ന ഒരു മറുപടിയായിരുന്നു ഇത്. എന്നാൽ ഇപ്പോഴിതാ പ്രിയ നായർ എന്ന പെൺകുട്ടി ഗോപി സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതാണ് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു ഫോട്ടോയിൽ എന്തിരിക്കുന്നു എന്ന് സാമാന്യ ബുദ്ധിയിൽ ചിന്തിക്കാമെങ്കിലും സൈബർ ബുള്ളിയിങ് ചെയ്യാനുള്ള അവസരം പലരും ഇപ്പോൾ മുതലെടുക്കുകയാണ്.

ALSO READ: ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ എടുത്തത്, അതിന്റെ ഭാരം അത്രമേൽ അനുഭവിച്ചവർക്കറിയാം: പവൽ പറയുന്നു

ആരാണ് ഗോപി സുന്ദറിനൊപ്പമുള്ള സുന്ദരി എന്നായിരുന്നു സോഷ്യൽ മീഡിയ ആദ്യം തിരഞ്ഞത്. ഒടുവിൽ പ്രിയ ഒരു ആർട്ടിസ്റ്റാണ് എന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. പതിനൊന്ന് ആഴ്ചകൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ഗോപി സുന്ദറിനെ ആക്രമിക്കാൻ ആളുകൾ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ച ​ ‘Happy 16 ഗോപ്സ്’ എന്ന ക്യാപ്‌ഷനാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. കൂടെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രവും കാണാം. ഇരുവരും തമ്മിൽ സൗഹൃദം മാത്രമേയുള്ളൂ എന്ന ഉത്തരം കൃത്യമാണെങ്കിലും ചർച്ചകൾക്ക് ഇപ്പോഴും അവസാനമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News