പ്രിയ വർഗീസിനെതിരെ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍

പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിട്ടുണ്ട്.

ALSO READ: ‘കേരള രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അധ്യായം അവസാനിക്കുന്നു’; എം.വി ഗോവിന്ദൻമാസ്റ്റർ

ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസ് ചുമതലയേറ്റിരുന്നു. സർവ്വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ഉടൻതന്നെ നീലേശ്വരം ക്യാമ്പസ്സിൽ പ്രിയ വർഗീസ് ജോലിയിൽ പ്രവേശിച്ചു.

ALSO READ: ‘ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്’; വർഗീയപരാമർശവുമായി ബിജെപി മേയർ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News