തുടർ നടപടികൾ ഉടൻ; വിധി പരിശോധിച്ച് പ്രിയക്ക് നിയമനം നൽകുമെന്ന് കണ്ണൂർ സർവകലാശാല

പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി കണ്ണൂർ സർവകലാശാല. കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് വിസി ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.

റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനമാണ് പ്രിയ വർഗീസിന്. വിധി പഠിച്ച് മറ്റു തടസങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ പ്രിയക്ക് നിയമനം നൽകും. അധ്യാപക പരിചയം സംബന്ധിച്ച് യു ജി സിയോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും അന്നവർ മറുപടി നൽകിയില്ലെന്നും വിസി ചൂണ്ടിക്കാട്ടി. എന്നാൽ കോടതിയിൽ മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അവയവമതം: ഗണപതിയുടെ അസത്യ പ്രചരണം സംഘപരിവാറിനെ സഹായിക്കാൻ; സത്യമാണെങ്കിൽ ഉത്തരവാദികളെ തൂക്കിക്കൊല്ലണമെന്ന് കെ ടി ജലീൽ

അതേ സമയം; നിയമനം തടഞ്ഞു കൊണ്ടുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിൻ്റേതാണ് നിർണ്ണായക ഉത്തരവ്.

Also read: ‘വ്യക്തിയുടെ സ്വകാര്യത ഹനിക്കരുത്; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യണം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയവർഗ്ഗീസ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. പ്രിയാ വർഗ്ഗീസിൻ്റെ വാദങ്ങളെല്ലാം
അംഗീകരിച്ചാണ് സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. നിയമനത്തിന് പ്രിയാ വർഗ്ഗിസ് അയോഗ്യയാണെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ കണ്ടെത്തൽ ഡിവിഷൻ ബഞ്ച് റദ്ദാക്കി. അധ്യയന പരിചയം വിലയിരുത്തുന്നതിൽ സിംഗിൾ ബഞ്ചിന് തെറ്റ് പറ്റിയെന്നും കോടതി കണ്ടെത്തി. ഫാക്കൽറ്റി ഡവലപ്മെൻ്റ് പ്രോഗ്രാമിൽ പ്രവർത്തിച്ച കാലവും
എൻ എസ് എസ്
കോർഡിനേറ്ററായി പ്രവർത്തിച്ച കാലവും അധ്യാപന പരിചയ പരിധിയിൽ വരുമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News